Breaking News

നീലേശ്വരം ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ്, നീലേശ്വരം ക്ഷീര വ്യവസായ സഹകരണ സംഘം നേതൃത്വത്തിൽ ക്ഷീരകർഷക സമ്പർക്കവും ഗുണമേന്മാ ബോധവൽക്കരണവും നൽകി

ജില്ലാ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ വിഭാഗം നിലേശ്വരം ബ്ലോക്ക് ക്ഷീരവികസന യൂണിറ്റിന്റെയും നിലേശ്വരം ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീര കർഷകസമ്പർക്ക പരിപാടിയും ഗുണമേന്മ ബോധവൽക്കരണ ക്ലാസും നടത്തി.
നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നീലേശ്വരം ക്ഷീരവ്യവസായ സഹകരണ സംഘം പ്രസിഡന്റ് മാമുനി വിജയൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം കനറാ ബാങ്ക് സീനിയർ മാനേജർ ജി.ജിബിനെ ആദരിച്ചു. ക്വാളിറ്റി കൺട്രോൾ ഓഫീസർ കല്യാണി നായർ, നീലേശ്വരം ബ്ലോക്ക് ക്ഷീര വികസന ഓഫീസർ കെ. രമ്യ, ബ്ലോക്ക് ഡയറി ഇൻസ്പെക്ടർ പി.വി. രജിമ എന്നിവർ ക്ലാസ് നയിച്ചു. നഗരസഭ ടൗൺ വാർഡ് കൗൺസിലർ ഇ. ഷജീർ നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ കെ വി രാജേന്ദ്രൻ, ജില്ലാ സഹകരണ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, നിലേശ്വരം അർബൻ സഹകരണ സംഘം വൈസ് പ്രസിഡന്റ് എം. രാജഗോപാലൻ, സംഘം സെക്രട്ടറി പി വി സുമ, ഡയറക്ടർ കെ കുഞ്ഞുകൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments