Breaking News

ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ താലൂക്ക് ലൈബ്രറി സംഗമം ജൂൺ 27 ന്

ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ താലൂക്ക് ലൈബ്രറി സംഗമം ജൂൺ 27 ന് വെള്ളിയാഴ്ച കാഞ്ഞങ്ങാട് പുതിയകോട്ടയിലെ മുൻസിപ്പൽ ടൗൺ ഹാളിൽ ചേരും.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പി.വി.കെ.പനയാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ പരിപാടി വിശദീകരിക്കും. ഉച്ചയ്ക്ക് 1. 30 ന് രജിസ്‌ട്രേഷൻ. മുഴുവൻ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

No comments