സി പി എം ജില്ലാ കമ്മിറ്റിയുടെ അടിയന്തരാവസ്ഥ 50 വർഷം പരിപാടി: മുതിർന്ന കമ്മ്യൂണിസ്റ്റ് നീലേശ്വരം പള്ളിക്കരയിലെ പി.അമ്പാടിയെ വീട്ടിൽ ചെന്ന് ആദരിച്ചു
അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സി പി എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ 50 വർഷം പരിപാടിയുടെ ഭാഗമായി മുതിർന്ന കമ്മ്യൂണിസ്റ്റ് നീലേശ്വരം പള്ളിക്കരയിലെ പി.അമ്പാടിയെ വീട്ടിൽ ചെന്ന് ആദരിച്ചു.
ദീർഘകാലം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി.അമ്പാടി അടിയന്തരാവസ്ഥയിൽ ദീർഘകാലം ജയിൽശിക്ഷയും യാതനയും അനുഭവിച്ചിരുന്നു. സി പി എം കേന്ദ്ര കമ്മിറ്റി മുൻ അംഗവും മുൻ എം പിയും ആയ പി കരുണാകരൻ ജില്ലാ കമ്മിറ്റിയുടെ ആദരം സമർപ്പിച്ചു. സി പി എം നീലേശ്വരം ഏരിയാ സെക്രട്ടറി എം രാജൻ, നീലേശ്വരം നഗരസഭാധ്യക്ഷ ടി വി ശാന്ത, മുൻ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ, നഗരസഭ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ പി രവീന്ദ്രൻ, വാർഡ് കൗൺസിലർ പി കുഞ്ഞിരാമൻ, സി പി എം മുൻ ലോക്കൽ സെക്രട്ടറി പി വി ശൈലേഷ് ബാബു എന്നിവർ കൂടയുണ്ടായിരുന്നു.
No comments