അടിയന്തരാവസ്ഥയുടെ ഓർമകളിൽ പോരാളി സംഗമം:സിപിഎം ജില്ലാ കമ്മിറ്റി നീലേശ്വരത്ത് അടിയന്തരാവസ്ഥ 50 വർഷം പരിപാടിയൊരുക്കി
അടിയന്തരാവസ്ഥയുടെ ഓർമകളിൽ പോരാളികൾ സംഗമിച്ചു; സിപിഎം ജില്ലാ കമ്മിറ്റിയാണ് നീലേശ്വരം പേരോൽ ആരാധന ഓഡിറ്റോറിയത്തിൽ അടിയന്തരാവസ്ഥ 50 വർഷം പരിപാടിയൊരുക്കിയത്. നവഫാസിസത്തിന്റെ കാലത്ത് അർദ്ധ ഫാസിസം മറക്കരുത് എന്ന സന്ദേശമുയർത്തി നടത്തിയ സംഗമത്തിൽ 128 അടിയന്തരാവസ്ഥ വിരുദ്ധ പോരാളികൾ സംഗമിച്ചു. ഇവർക്ക് ആദരവുമൊരുക്കി. അടിയന്തരാവസ്ഥകാലത്ത് ഭീകരമായ ലോക്കപ്പ് മർദനമേറ്റവർ, മാസങ്ങളോളം ജയിലിലും ഏറെക്കാലം ഒളിവിലും കഴിഞ്ഞവർ എന്നിവരെല്ലാം പരിപാടിയിൽ ഒത്തുചേർന്നു. അനുഭവങ്ങൾ പുതുതലമുറയുമായി പങ്കുവെക്കുകയും ചെയ്തു. മിസ, ഡിഐആർ തടവുകാരായി കണ്ണൂർ സെൻട്രൽ ജയിൽ, കാസർകോട് സബ് ജയിൽ എന്നിവിടങ്ങളിൽ മാസങ്ങളളം തടവിൽ കഴിഞ്ഞവർ, പയ്യന്നൂർ, ചന്തേര, നീലേശ്വരം, ഹൊസ്ദുർഗ്, കാസർകോട് പോലീസ് സ്‌റ്റേഷനുകളിലും പൂനെ സ്റ്റേഷനിൽ ഭീകരമർദനത്തിനിരയായവരും വരെ സംഗമത്തിനെത്തി.
മുൻ എംപിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കരുണാകരൻ സംഗമം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ഉയർന്ന രാഷ്ട്രീയബോധമാണ് അടിയന്തരാവസ്ഥ കാലത്ത് പോരാളികൾക്ക് തുണയായതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അ്ദ്ദേഹം പറഞ്ഞു. മിസ വാറന്റിനെ തുടർന്ന് ദീർഘകാലം ഒളിവിൽ കഴിഞ്ഞ പി കരുണാകരൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉപഹാരം സമ്മാനിച്ചു. ദീർഘകാലം തടവിൽ കഴിഞ്ഞ മുതിർന്ന നേതാവ് എം വി കോമൻ നമ്പ്യാർ , ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ, മുൻ ജില്ലാ കമ്മറ്റിയംഗം ടി കോരൻ തുടങ്ങി 128 പോരാളികളെയാണ് ആദരിച്ചത്. ഇവർക്ക് പി കരുണാകരൻ, എം രാജഗോപാലൻ, കെ പി സതീഷ് ചന്ദ്രൻ എന്നിവർ ഉപഹാരം നൽകി.
സംഗമം പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം രാജഗോപാലൻ അധ്യക്ഷനായി. പി ജനാർദനൻ, വി പി പി മുസ്തഫ എന്നിവർ സംസാരിച്ചു. നീലേശ്വരം ഏരിയാ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു. പിറവി സിനിമാപ്രദർശനവുമുണ്ടായി.
.....................

No comments