Breaking News

നീലേശ്വരം, ചെറുവത്തൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകൾ കാഞ്ഞങ്ങാട്ട് മിന്നൽ പണി മുടക്കിൽ

നീലേശ്വരം, ചെറുവത്തൂർ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ കാഞ്ഞങ്ങാട്ട് മിന്നൽ പണി മുടക്കിൽ.
കോട്ടച്ചേരിയിലെ നഗരസഭാ ബസ് സ്റ്റാന്റിന് മുന്നിൽ കൂടുതൽ സമയം നിർത്തിയിട്ടെന്ന് ചൂണ്ടിക്കാട്ടി അധികൃതർ പിഴ ചുമത്തി തുടങ്ങിയതിൽ പ്രതിഷേധിച്ചാണ് മിന്നൽ സമരം നടത്തിയത്. ഇവിടെ മുൻസിപ്പൽ ബസ് സ്റ്റാന്റ് യാർഡ് അറ്റ അടച്ചിട്ടതോടെ ബസ് സ്റ്റാ സ്റ്റാന്റ് കെട്ടിടത്തിന് മുന്നിലെ റോഡിൽ നിർത്തിയിട്ടാണ് നീലേശ്വരം, ചെറുവത്തൂർ റൂട്ടുകളിലേക്കുള്ള ബസ്സുകൾ ആളെ എടുക്കുന്നത്. ഇവിടെ അഞ്ച് മിനിറ്റിൽ കൂടുതൽ നിർത്തിയിട്ട ബസുകൾക്കാണ് പോലീസ് പിഴ ചുമത്തിയത്. ഓട്ടം നിർത്തിയ ബസുകൾ കൂട്ടത്തോടെ ഇവിടെ നിർത്തിയിടുകയും ചെയ്തു. കാസർകോട്ടെ പൊതുപരിപാടി കഴിഞ്ഞ് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് ഇതുവഴി പോകേണ്ടതിനാൽ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിർത്തിയിട്ട ബസുകൾ എല്ലാം പിന്നീട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിലേക്ക് മാറ്റി.പ്രശ്നത്തിൽ ഇന്ന് വൈകിട്ട് 3 മണിക്ക് ചർച്ച നടത്താമെന്ന ഉറപ്പിന്മേൽ പിന്നീട് സമരം നിർത്തി. ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാല സമരത്തിനും ആലോചനയുണ്ട്.

No comments