Breaking News

വെള്ളിക്കുന്നത്ത് ഭഗവതി കാവ് നവാഹയജ്ഞം: ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു

വെള്ളിക്കോത്ത് വെള്ളിക്കുന്നത്ത് ഭഗവതി കാവിൽ സെപ്റ്റംബർ 21മുതൽ 30വരെ നടക്കുന്ന ശ്രീമദ് ദേവി മഹാത്മ്യ ഭാഗവത നവാഹ യജ്ഞത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു. ക്ഷേത്രം തന്ത്രി ആലമ്പാടി പത്മനാഭ പട്ടേരി ചടങ്ങ് ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡണ്ട് പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി മാധവൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. മടിയൻ കൂലോം ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ വി. എം. ജയദേവൻ, കിഴക്കുംകര പള്ളിക്കരിങ്കാളി അമ്മ ക്ഷേത്ര സെക്രട്ടറി പി. സതീശൻ, വിഷ്ണുമംഗലം ക്ഷേത്രം പ്രസിഡണ്ട് ദാമോദരൻ, കല്ല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പ്രസിഡണ്ട് ഗംഗാധരൻ പാലക്കി, ക്ഷേത്രം വല്യച്ഛൻ കുമാരൻ കോമരം, വെള്ളിക്കോത്ത് അയ്യപ്പ ഭജന മന്ദിരം പ്രസിഡണ്ട് പി. പി. കുഞ്ഞി കൃഷ്ണൻനായർ, പുതിയ കണ്ടം വിശ്വകർമ്മ ക്ഷേത്രം പ്രസിഡണ്ട് ബാലകൃഷ്ണൻ ആചാരി, അടിയാർകാവ് കരിഞ്ചാമുണ്ഡി അമ്മ പ്രസിഡണ്ട് മോഹൻദാസ്, പി. ദിവാകരൻ മാസ്റ്റർ, അഡ്വക്കറ്റ് കോടോത്ത് നാരായണൻ നായർ ക്ഷേത്രം സെക്രട്ടറി കെ. കൃഷ്ണൻ തുടങ്ങി വിവിധ ക്ഷേത്ര, ദേവസ്ഥാന, തറവാട് കമ്മിറ്റി ഭാരവാഹികളും സംസാരിച്ചു. ആഘോഷ കമ്മിറ്റി ചെയർമാനായി പി. നാരായണൻകുട്ടി നായരെയും ജനറൽ കൺവീനറായി കെ. കൃഷ്ണൻ മാസ്റ്ററെയും ഖജാൻജിയായി വി. രമേശനേയും യോഗം തെരഞ്ഞെടുത്തു.രൂപീകരണവും നടന്നു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ. കൃഷ്ണൻ മാസ്റ്റർ സ്വാഗതവും വി. രമേശൻ നന്ദിയും പറഞ്ഞു

No comments