നീലേശ്വരം കെകെഡിസി വായനശാല ഗ്രന്ഥാലയം വായനപക്ഷാചരണം: പുസ്തക ചർച്ച ഇന്ന്
നീലേശ്വരം കിഴക്കൻകൊഴുവൽ കെകെഡിസി വായനശാല ഗ്രന്ഥാലയം വായന പക്ഷാചരണ ഭാഗമായി ഇന്ന് പുസ്തക ചർച്ച നടത്തും.
കൂട് സ്വപ്‌നം കാണുന്ന കിളികൾ, അതിരുകൾ എന്നീ പുസ്തകങ്ങളാണ് ചർച്ച ചെയ്യുക. ഭാരതീദേവി ടീച്ചർ പുസ്തകാവതരണം നടത്തും. കെ.കെ.സത്യനാരായണൻ മാസ്റ്റർ വിശിഷ്ടാഥിയാകും. കഥാകൃത്ത് ബിന്ദു മരങ്ങാട് എഴുത്തിന്റെ വഴികളെക്കുറിച്ച് സംസാരിക്കും. ഗ്രന്ഥാലയം പ്രസിഡന്റ് കെ.ദിനേശ് കുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി ടി.ശശിധര പിടാരർ സ്വാഗതവും എ.പ്രകാശൻ നന്ദിയും പറയും. ലൈബ്രറി അംഗങ്ങളും നാട്ടുകാരും ചർച്ചയിൽ പങ്കെടുക്കും.
No comments