നീലേശ്വരം പൂവാലംകൈ- ചാത്തമത്ത് റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് പൂവാലംകൈ മഹാത്മ കലാസാംസ്‌കാരിക വേദി
നീലേശ്വരം പൂവാലംകൈ- ചാത്തമത്ത് റോഡ് റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് പൂവാലംകൈ മഹാത്മ കലാസാംസ്‌കാരിക വേദി വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
20 വർഷത്തിൽ അധികമായി റീടാർ ചെയ്യാതെ ആകെ തകർന്നു കിടക്കുകയാണ് ഈ റോഡ് എന്നും യോഗം ചൂണ്ടിക്കാട്ടി. പി.ഭാസ്‌കരൻ, കെ.നാരായണൻ, വി.വി.രാജൻ, എ.വി.രാഘവൻ, കെ.ബിജു, വി.വി.അനൂപ്, വി.സതീഷ്, ഐ.വി.വിനോദ്, പി.രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഐ.വി.വിമൽ (പ്രസിഡന്റ്), കെ.പി.മാധവൻ നമ്പ്യാർ (സെക്രട്ടറി), കെ.പി.വിനോദ് (ട്രഷ).
No comments