ശാസ്ത്ര ജില്ലാ കമ്മിറ്റി, കാൻഫെഡ്, പടന്നക്കാട് നെഹ്റു കോളേജ് മലയാള വിഭാഗം ജില്ലാതല വായന - കേട്ടെഴുത്ത് മത്സരം
ദേശീയ വായനാ വാരാചരണത്തിൻ്റെ ഭാഗമായി ശാസ്ത്ര ജില്ലാ കമ്മിറ്റി, കാൻഫെഡ്, പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് മലയാള വിഭാഗത്തിൻ്റെ സഹകരണത്തോടെ നെഹ്റു കോളേജിൽ വച്ച് സംഘടിപ്പിച്ച ജില്ലാതല വായന - കേട്ടെഴുത്ത് മത്സരത്തിൽ രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഋഷികേശ് ഒന്നാം സ്ഥാനം നേടി പി എൻ പണിക്കർ പുരസ്ക്കാരത്തിന് അർഹനായി. നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.ടി.ദിനേഷ് വായനാ വാരാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ടീ എം സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മലയാളവിഭാഗം അധ്യക്ഷ ഡോ. ധന്യ കീപ്പേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഡോ. നന്ദകുമാർ കോറോത്ത് സ്വാഗതവും ടി വി രാജീവൻ നന്ദിയും പറ ത്തു. വിജയകുമാർ ഹരിപുരം, ഇ.വി.അമുത ഭായി, ഇ.വി. പത്മനാഭൻ, എം പി. ശ്രീധരൻ നമ്പ്യാർ, എം. വിജയൻ പത്മനാഭൻ അയ്യപ്പൻകോട്ട എന്നിവർ സംസാരിച്ചു.
മത്സര വിജയികൾ
വായന മത്സരം: ഒന്നാം സ്ഥാനം ഋഷികേഷ് (ആർ എച്ച് എസ് എസ് നീലേശ്വരം ) , രണ്ടാം സ്ഥാനം ആരാധ്യ പ്രശാന്ത് ( ജിഎച്ച്എസ്എസ് ചായ്യോത്ത്), മൂന്നാം സ്ഥാനം തൻമയ ബിജേഷ് (ജി എച്ച് എസ് എസ് ഉപ്പിലിക്കൈ)
No comments