നീലേശ്വരം പുതുക്കൈയിലെ സി. സുകുമാരൻ പി.എൻ.പണിക്കർ പുരസ്‌കാരം ഏറ്റുവാങ്ങി
കാൻഫെഡ് 48-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പി.എൻ.പണിക്കർ പുരസ്‌കാരം നീലേശ്വരം പുതുക്കൈയിലെ സി.സുകുമാരൻ മാസ്റ്റർക്ക്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ കാൻഫെഡ് ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ അവാർഡ് സമ്മാനിച്ചു. കാൻഫെഡ് പി.എൻ.പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി, പി.എൻ.പണിക്കർ സോഷ്യൽ വർക്കേഴ്‌സ് കോൃ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, നീലേശ്വരം ലയൺസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. സമ്പൂർണസാക്ഷരത യജ്ഞത്തിൽ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ആയി പ്രവർത്തിച്ചിരുന്നു. അധ്യാപക സംഘടനയായ കെപിഎസ്ടിഎയുടെ ജില്ലാ പ്രസിഡന്റ് ആയിരുന്നു. അധ്യാപക പരിശീലന പരിപാടിയിൽ കീ റിസോഴ്‌സ് അംഗമായും പരിശീലകനായും പ്രവർത്തിച്ചു വരുന്നു.
No comments