നീലേശ്വരം ജിഎൽപി സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.
സ്‌കൂൾ സുരക്ഷ, വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം, സൈബർ സുരക്ഷ എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടത്തിയത്. നീലേശ്വരം എഎസ്‌ഐ, ടി.വി.രാജേഷ് കുമാർ ക്ലാസ് എടുത്തു. പിടിഎ പ്രസിഡന്റ് പി.കെ.രതീഷ് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ ദീപു, ഹെഡ്മാസ്റ്റർ പി.കെ.ബിജു, എസ്പിജി കോ-ഓർഡിനേറ്റർ പി.ജിതേഷ് എന്നിവർ സംസാരിച്ചു.
No comments