പി അമ്പാടിയുടെ മൃതദേഹത്തിൽ മന്ത്രി ഡോ ആർ ബിന്ദു പുഷ്പചക്രം അർപ്പിച്ചു
അന്തരിച്ച നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡന്റ് പൊള്ളയിൽ അമ്പാടിയുടെ മൃതദേഹത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പുഷ്പചക്രം അർപ്പിച്ചു.
നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ പി അമ്പാടി അടിയന്തരാവസ്ഥ പോരാളിയുമായിരുന്നുവെന്ന് മന്ത്രി അനുസ്മരിച്ചു. ഈ ഘട്ടത്തിൽ മർദനവും ജയിൽവാസവും ഏറ്റുവാങ്ങിയ കാര്യവും ചൂണ്ടിക്കാട്ടി. ത്യാഗോജ്വലമായ ജീവിതമാണ് അദ്ദേഹം നയിച്ചതെന്നും ചൂണ്ടിക്കാട്ടി.
No comments