Breaking News

നീലേശ്വരം നഗരവികസനത്തിന് സത്വര നടപടി വേണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

നീലേശ്വരം നഗരവികസനത്തിന് സത്വര നടപടികൾ വേണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നീലേശ്വരം യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.
സംഘടനാ രേഖ അവതരിപ്പിച്ചു കൊണ്ട് മേഖലാ സെക്രട്ടറി ഭാസ്‌കരൻ മടിക്കൈ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യു ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് വികസന സമിതി കൺവീനർ കെ കെ രാഘവൻ വിശദീകരണവും പ്രായോഗിക പദ്ധതികളും അവതരിപ്പിച്ചു. ബാലകൃഷ്ണൻ, കെ വി രവീന്ദ്രൻ, ഡോ വി സുരേശൻ, കെ വി ലളിത, പത്മിനി കളത്തേര, ഇ പി ശ്രീകുമാർ, ലോഹിതാക്ഷൻ കൊയാമ്പുറം, പി യു ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ശാസ്ത്രപുസ്തകങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി പ്രചാരണം ഊർജിതമാക്കാനും ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് ശാസ്ത്രബോധവൽക്കരണ ക്ലാസുകൾ നൽകാനും തീരുമാനിച്ചു. അന്ധവിശ്വാസ നിരോധന നിയമനിർമാണത്തിൽ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. 

No comments