ലഹരിക്കെതിരെദീപം തെളിയിച്ച് ഗാലക്സി ഗ്രസ്ഥാലയം
സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ലഹരി - മയക്കുമരുന്ന് വ്യാപനത്തിനെതിരെ
കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയം ദീപം തെളിയിക്കലും ലഹരി വിരുദ്ധ ബോധവത്ക്കരണ സദസ്സും നടത്തി.
ക്ലബ്ബ് മെമ്പർമാർ ഉൾപ്പെടെയുള്ള യുവനിര കൈകളിൽ ദീപമേന്തി ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ചന്ദ്രൻ മൂത്തൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് നടന്ന ലഹരി വിരുദ്ധ സദസ്സ് കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ കെ.രവീന്ദ്രൻ ഉൽഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കൊട്രച്ചാൽ, സുകുമാരൻ മൂത്തൽ , മധു മുട്ടത്ത് തുടങ്ങിയവർ സംസാരിച്ചു.
No comments