നീലേശ്വരം ചിറപ്പുറം സബ് രജിസ്ട്രാർ ഓഫീസിന് മുന്നിലെ മുത്തശ്ശിപ്ലാവ് അപകട നിലയിൽ
നീലേശ്വരം ചിറപ്പുറത്ത് സബ്ബ് രജിസ്റ്റാർ ഓഫീസിന് മുമ്പിൽ തലയുയർത്തി നിൽക്കുന്ന മുത്തശ്ശി പ്ലാവ് അപകട നിലയിലായിട്ട് ദിവസങ്ങളായി. മെയ് 26ന് പുലർച്ചെ കനത്ത മഴയിൽ പ്ലാവിൻ്റെ വലിയ ശിഖരം നിലംപതിച്ചിരുന്നു. വഴിയിൽ വാഹനങ്ങളും ആളുകളും ഇല്ലാതിരുന്നതിനാൽ മാത്രമാണ് വലിയൊരു അപകടം ഴെിഞ്ഞു മാറിയത്.നാട്ടുകാർ ഇടപെട്ടാണ് പൊട്ടിയ ശിഖരം മുറിച്ച് നീക്കിയത്. പൊട്ടിവീണ മരം മുറിച്ച് മാറ്റിയ ശേഷം അധികൃതരെത്തി അളവെടുത്ത് പോയെങ്കിലും നാട്ടുകാർക്ക് ചെലവായ പൈസ പോലും കിട്ടിയില്ല, ഇനി ബാക്കിയുള്ള മരവും എത് സമയത്തും നിലംപതിക്കാവുന്ന നിലയിലാണ്, അങ്ങനെ സംഭവിച്ചാൽ അത് വലിയൊരു ദുരന്തത്തിന് വഴി വെക്കും. അതിന് മുമ്പായി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments