Breaking News

നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.

നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.
പ്രസിഡന്റ്‌ ലയൺ കുമാരൻ. പി. വി യുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ നിയുക്ത ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ടൈറ്റസ് തോമസ്. എംജെഎഫ് ഉദ്ഘാടനം നിർവഹിച്ചു. ലയൺ ഗോപി. കെ. എംജെഎഫ്, പ്രിൻസിപിൾ ഡിസ്ട്രിക്ട് അഡ്വൈസർ,നിയുക്ത ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ വേണുഗോപാലൻ. വി.,ലയൺ കുഞ്ഞിക്കണ്ണൻ. വി. എംജെഎഫ്, ലയൺ ബിന്ദു രഘുനാഥ്. എംജെഎഫ്, ലയൺ നാസർ കൊളവയൽ, ലയൺ രമേഷ് കുമാർ, ലയൺ ഗോവിന്ദൻ കീലത്ത്, ലയൺ രമേശൻ നായർ എന്നിവർ സംസാരിച്ചു. ലയൺ രഘുനാഥ്. കെ. എ. എംജെഎഫ് സ്വാഗതവും, ലയൺ സുനിൽ കുമാർ. പി. കെ. നന്ദിയും പറഞ്ഞു.
ലയൺ ബാബു കരിങ്ങാട്ട് പ്രസിഡന്റും, ലയൺ രവീന്ദ്രൻ. കെ. പി സെക്രട്ടറിയും, ലയൺ സുനിൽ കുമാർ. പി. കെ ട്രെഷററായും സ്ഥാനമേറ്റു.

No comments