Breaking News

ലഹരിക്കെതിരെ മനുഷ്യ ചങ്ങലയും,ലഹരി വിരുദ്ധ മരവും തീർത്ത് കുമ്പളപ്പള്ളി യു പി സ്കൂൾ വിദ്യാർത്ഥികൾ

ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർക്കുകയും ലഹരി വിരുദ്ധ സംഗീത ശില്പം അവതരിപ്പിക്കുകയും ചെയ്ത് ലഹരി വിരുദ്ധ ദിനാചരണം വ്യത്യസ്തമായ പരിപാടികളോടെ ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് എസ് കെ ജി എം എ യു പി സ്ക്കൂൾ കുമ്പളപ്പള്ളിയിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
 ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തിരുച്ചിറപ്പള്ളിയിലെ അസിസ്റ്റന്റ് പ്രൊഫസറും.എസ് കെ ജി എം എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ: വി പി പ്രിയേഷ് കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂൾ അധ്യാപകൻ കെ.പ്രശാന്ത് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. എം പിടിഎ പ്രസിഡണ്ട് സിന്ധു വിജയകുമാർ, പി ടി എ വൈസ് പ്രസിഡണ്ട് വാസു കരിന്തളം എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു . തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ മരവും ലഹരിക്കെതിരെയുള്ള നൃത്തശില്പവും ലഹരി വിരുദ്ധ ചങ്ങലയും സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളും അധ്യാപകരും അണിനിരന്നു കൊണ്ടുള്ള സൂമ്പ ഡാൻസും പരിപാടിയുടെ ആകർഷണമായി.എല്ലാവരും ചേർന്ന് അവതരിപ്പിച്ച സൂമ്പ ഡാൻസ് കുട്ടികൾക്ക് പുത്തനനുഭവമായി.

No comments