Breaking News

സീനിയർ ജേണലിസ്റ്റ് ഫോറം പ്രഥമ ദേശീയ സമ്മേളനം: ജില്ലാതല ഫണ്ട് ശേഖരണം തുടങ്ങി

ഓഗസ്റ്റ് 20, 21 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സീനിയർ ജേണലിസ്റ്റ് ഫോറം പ്രഥമ ദേശീയ സമ്മേളനത്തിന്റെ ഫണ്ട് ശേഖരണം തുടങ്ങി.
ജില്ലാതല ഉദ്ഘാടനം ഫോറം ജില്ലാ സെക്രട്ടറി എൻ.ഗംഗാധരന് ഫണ്ട് ഏൽപ്പിച്ചു കൊണ്ട് കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ.കെ.പി.ജയരാജൻ നീലേശ്വരത്ത് നിർവഹിച്ചു. സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്, കെ.മോഹനൻ, എം.ഒ.വർഗീസ് എന്നിവർ സംബന്ധിച്ചു.

No comments