നീലേശ്വരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
നീലേശ്വരം ജനമൈത്രി പോലീസ്, രാജാസ് ഹയർ സെക്കന്ററി സ്കൂൾ എൻ.സി.സി യൂണിറ്റ്, ജേസി എലൈറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നീലേശ്വരത്ത് അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. പരിപാടി നീലേശ്വരം എസ്. ഐ കെ.വി രതീശൻ ഉൽഘാടനം ചെയ്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എസ്.ഐ രാജേഷ് അധ്യക്ഷനായി. നഗരസഭ കൗൺസിലർ അൻവർ സാദിഖ്, ഹെഡ്മിസ്ട്രസ് കലാ ശ്രീധർ , അഡ്വ: കെ.പിനസീർ, എൻ.സി.സി മാസ്റ്റർ പി.ഉണ്ണികൃഷ്ണൻ, പ്രകാശൻ പരിപ്പു വട, ജേസി എലൈറ്റ് പ്രസിഡന്റ് കെ.എസ് അനൂപ് രാജ്, അരുൺ പ്രഭു,ടി.ബാബു തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നഗരത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രചരണവും നടത്തി
No comments