നീലേശ്വരം രാജാസ് സ്‌കൂൾ വിദ്യാർത്ഥിനി പുതുക്കൈയിലെ പാർവണ അരുണിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം.
നീലേശ്വരം രാജാസ് സ്‌കൂൾ വിദ്യാർത്ഥിനി പാർവണ അരുണിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം.സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പാർവണ പുതുക്കൈ സ്‌കൂളിന് സമീപം ക്രൗണിലെ അരുൺരാജിന്റെയും പ്രവീണയുടെയും മകളാണ്. ഏകസഹോദരൻ: അർണവ് അരുൺ. സംഗീതത്തിലും കലാരംഗത്തും കഴിവ് തെളിയിച്ച കൊച്ചു മിടുക്കുയാണ് പാർവണ. നീലേശ്വരം രാഗവീണ സ്‌കൂൾ ഓഫ് മ്യൂസിക്കിലെ വിപിൻ രാഗവീണയുടെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. യേശുദാസിന്റെ അരുമശിഷ്യനായ രാജേഷ് രാജ്, സിനിമാ പിന്നണി ഗായകൻ അനീഷ് വെളുത്തോളി എന്നിവരും സംഗീതരംഗത്തെ നേട്ടങ്ങൾക്ക് കാരണമായി. കാസർകോട് ജില്ലയിലെ കുട്ടികളുടെ ബാൻഡ് ആയ കെ.എൽ.14 സിങ്ങേഴ്‌സിലെ കൊച്ചു ഗായിക കൂടിയാണ്. കലാമണ്ഡലം ഹരിമാഷിന് കീഴിൽ കഥകളി സംഗീതവും പഠിക്കുന്നു. സ്‌കൂൾ കലോത്സവങ്ങളിൽ തുടർച്ചയായ വർഷങ്ങളിൽ ശാസ്ത്രീയസംഗീതം, ലളിതഗാനം എന്നിവയിൽ ജില്ലാതല വിജയിയാണ്. ഫ്‌ളവേഴ്‌സ്, 24 ന്യൂസ്, റിപ്പോർട്ടർ, ജയ്ഹിന്ദ് ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സംഗീതത്തിനൊപ്പം അഭിനയം, ഡബ്ബിങ്, നൃത്തം എന്നിവയിലും കഴിവു തെളിയിച്ചിട്ടുണ്ട്. സിനിമയിലും ഹ്രസ്വചിത്രങ്ങളിലും മുഖം കാണിച്ചു. പാടിക്കിട്ടിയ തുക ചാരിറ്റി പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുന്നു.
No comments