Breaking News

ജേസിഐ19-ന്റെ മിഡ് കോൺഫറൻസും 'രോമാഞ്ചം 2025' നാളെ പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ

ജേസിഐ19-ന്റെ മിഡ് കോൺഫറൻസും സാംസ്കാരികോത്സവവും 'രോമാഞ്ചം 2025' നാളെ പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടക്കും. കണ്ണൂർ, കാസർകോട്, വയനാട്, മാഹി എന്നി മേഖലകൾ ഉൾപ്പെടുന്ന സോൺ 19 ലെ 55 ലധികം യൂണിറ്റുകളിലെ രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന സാംസ്ക്കാരികോത്സവത്തിന് നീലേശ്വരം ജെ സി എലൈറ്റാണ് നേതൃത്വം നൽകുന്നത്. രാവിലെ 9 മണി മുതൽ വൈകീട്ട് ആറ് മണി വരെ നടക്കുന്ന പരിപാടിയിൽ വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറും. മുൻ ദേശീയ പ്രസിഡന്റ് അനീഷ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ശ്രീവിദ്യ മുല്ലച്ചേരി മുഖ്യാതിഥിയാകും. പരിപാടികൾ വിശദീകരിക്കാൻ വിളിച്ചു വാർത്താസമ്മേളനത്തിൽ സോണൽ വൈസ് പ്രസിഡന്റ് മുഹമ്മദ് ജബ്രൂദ്, ജെ സി നീലേശ്വരം എലൈറ്റ് പ്രസിഡണ്ട് കെ എസ് അനൂപ് രാജ്, മേഖല സോൺ.ഡയറക്ടർ സുരേന്ദ്രൻ യു പൈ തുടങ്ങിയവർ സംബന്ധിച്ചു.

No comments