കാൻഫെഡും,ശാസ്ത്ര ജില്ലാ സമിതിയും നെഹ്റു കോളേജ് മലയാള ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വായന-കേട്ടെഴുത്ത് മത്സരം സംഘടിപ്പിച്ചു
കാൻഫെഡ്,ശാസ്ത്ര ജില്ലാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പടന്നക്കാട് നെഹ്റു കോളേജ് മലയാള ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ കോളേജിൽ വായന - കേട്ടെഴുത്ത് മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം പ്രാൻസിപ്പാൾ ഡോ. ടി ദിനേശ് നിർവ്വഹിച്ചു. ഡോ.ടീ എം സുരേന്ദ്രനാഥിൻ്റെ അദ്ധ്യക്ഷത വഹിച്ചു. മലയാളം ഡിപ്പാർട്ട്മെൻ്റ് തലവൻ ധന്യ കീപ്പേരി, വിജയകുമാർ ഹരിപുരം,ഇ.വി പത്മനാഭൻ, ഇ.വി അമുത ഭായി, എം പി ശ്രീധരൻ നമ്പ്യാർ, വിജയൻ പള്ളിക്കര എന്നിവർ സംസാരിച്ചു. ഡോ.നന്ദകുമാർ കോറോത്ത് സ്വാഗതവും രാജീവൻ ടി വി നന്ദിയും പറഞ്ഞു.
No comments