Breaking News

മാള്‍ട്ടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച ബങ്കളം സ്വദേശി കെ.വി.സബിനേഷിന്റെ (33) മൃതദേഹം നാട്ടിലെത്തിച്ചു.

മാള്‍ട്ടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച ബങ്കളം സ്വദേശി കെ.വി.സബിനേഷിന്റെ (33) മൃതദേഹം നാട്ടിലെത്തിച്ചു.
ശനിയാഴ്‌ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിച്ച മൃതദേഹം ഇന്ന് രാവിലെ എട്ടിന്‌ ബങ്കളം സഹൃദയ വായനശാലയിൽ പൊതുദര്‍ശനത്തിനു വെച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്‌ണൻ, സിപിഎം ജില്ലാസെക്രട്ടറി എംവി ബാലകൃഷ്ണൻ തുടങ്ങിയവരും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും തുടങ്ങി നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. ഒക്ടോബർ ഏഴിനാണ് സബിനേഷ് മരണപ്പെട്ടത്. ഏതാനും വർഷമായി മാൾട്ടയിൽ സ്വകാര്യ കമ്പനിയിൽ മാനേജ്മെന്റ് വിഭാഗത്തിൽ ജോലിചെയ്തുവരികയായിരുന്നു.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റും ആയ സേതു ബങ്കളത്തിന്റെയും യമുനയുടെയും മകനാണ്‌ സബിനേഷ്‌. 

No comments