Breaking News

നീലേശ്വരം രാജാസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ബ്ലോസംസ് 90 ഓണാഘോഷം നടത്തി

നിലേശ്വരം രാജാസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ബ്ലോസംസ് 90 ഓണാഘോഷം നടത്തി. നിലേശ്വരം എൻ കെ ബി എം കോൺഫറസ് ഹാളിൽ നടന്ന ആഘോഷം നീലേശ്വരം രാജാസ് മുൻ അധ്യാപിക പ്രസന്നകുമാരി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ കൂട്ടായ്മയിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി മുഖ്യ അതിഥിയായി പങ്കെടുത്തു, വാർഡ് കൗൺസിലർ ശ്രീനിവാസൻ തട്ടാച്ചേരി ആശംസകൾ നേർന്നു. പ്രസിഡണ്ട് സിന്ധു ബാലചന്ദ്രൻ അധ്യക്ഷത വഹിക്കുകയും സെക്രട്ടറി പ്രകാശൻ പുതുക്കൈ സ്വാഗതം ആശംസിക്കുകയും ചെയ്തു, ജോയന്റ് സെക്രട്ടറി സജീവൻ പടിഞ്ഞാറ്റംകോവിൽ നന്ദി രേഖപ്പെടുത്തി.

No comments