നീലേശ്വരം രാജാസ് എച്ച്എസ്എസ് പ്ലാറ്റിനം 95 ബാച്ച് മാസ് ഓണം പരിപാടിയൊരുക്കി
നീലേശ്വരം രാജാസ് എച്ച്എസ്എസ് പ്ലാറ്റിനം 95 ബാച്ച് മാസ് ഓണം പരിപാടിയൊരുക്കി.
ബാച്ച് അംഗങ്ങളുടെ മക്കൾ ബലൂൺ പറത്തി ഉദ്ഘാടനം ചെയ്തു.
ബാച്ച് പ്രസിഡന്റ് രാഘവൻ അടുക്കം അധ്യക്ഷനായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബാച്ച് അംഗങ്ങളെയും മക്കളെയും അനുമോദിച്ചു. ബാച്ച് വൈസ് പ്രസിഡന്റ് കെ.എം. ശ്രീരതി, ജോയിന്റ് സെക്രട്ടറി ലത എന്നിവർ ആശംസകൾ നേർന്നു. ബാച്ച് സെക്രട്ടറി അഡ്വ. അമിത്ത് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സന്തോഷ് ഒഴിഞ്ഞവളപ്പ് നന്ദിയും പറഞ്ഞു. ബാച്ച് അംഗങ്ങളും മക്കളും കലാപരിപാടികളും ഒരുക്കി.
No comments