Breaking News

എം.എ. ആൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ ആൻഡ് ആർക്കിയോളജി: നീലേശ്വരം സ്വദേശിനിക്ക് സ്വർണമെഡലോടെ ഒന്നാം റാങ്ക്

മുംബൈ സോമയ്യ വിദ്യാവിഹാർ യൂണിവേഴ്‌സിറ്റിയുടെ എം. എ. ആൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ ആന്റ് ആർക്കിയോളജി പരീക്ഷയിൽ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ അനാമിക ജയരാജിന് സ്വർണമെഡലോടെ ഒന്നാം റാങ്ക്.
കെ. ജെ. സോമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ധർമസ്റ്റഡീസിലെ വിദ്യാർഥിനിയാണ്. പ്രവാസിയായ വേങ്ങയിൽ മഠത്തിൽ ജയരാജ് നമ്പ്യാരുടെയും കെ. പി. ബി. നിധി ലിമിറ്റഡ് റീജിയണൽ മാനേജർ ജയന്തി ജയരാജിന്റെയും മകളാണ്. സെപ്റ്റംബർ 26 ന് മുംബൈയിൽ നടക്കുന്ന അഞ്ചാമത് കോൺവോക്കേഷനിൽ സ്വർണമെഡൽ സമ്മാനിക്കും. കണ്ണൂർ സർവകലാശാലയിൽ നിന്ന് ബി. എ. ഹിസ്റ്ററിയിൽ ഉന്നതവിജയംനേടിയാണ് എം. എക്ക് ചേർന്നത്. ബിരുദപഠനകാലത്ത് സർവകലാശാലയിലെ മികച്ച എൻഎസ്എസ് വൊളന്റിയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗുൽബർഗയിൽ നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലും യു. പിയിൽ നടന്ന കേന്ദ്രസർക്കാരിന്റെ യുവസംഗം പ്രോഗ്രാമിലും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. കണ്ണൂർ സർവകലാശാലയിൽ മാർഗം കളിയിലും ഇംഗ്ലീഷ് നാടകത്തിനും ഒന്നാംസ്ഥാനവും മലയാളം നാടകത്തിന് രണ്ടാംസ്ഥാനവും നേടിയ ടീമിൽ അംഗമായിരുന്നു. പ്ലസ്ടു പഠനത്തിനിടെ കണ്ണൂർ സഹോദയ സി. ബി. എസ്. ഇ. കലോത്സവത്തിൽ മോണോആക്ടിന് ഒന്നാംസ്ഥാനവും നേടിയിട്ടുണ്ട്.

No comments