നീലേശ്വരം നഗരസഭ വാർഡ് 29 ൽ പെട്ട തൈക്കടപ്പുറം സുനാമി കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം അനുവദിക്കണമെന്നാവശ്യം.
നീലേശ്വരം നഗരസഭ വാർഡ് 29 ൽ പെട്ട തൈക്കടപ്പുറം സുനാമി കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം അനുവദിക്കണമെന്നാവശ്യം.
ഇവിടെ താമസിക്കുന്ന കുടുംബങ്ങളിൽ 11 കുടുംബങ്ങൾക്കാണ് പട്ടയമുള്ളത്. ആറ് കുടുംബങ്ങൾക്ക് മാത്രമാണ് പട്ടയമുള്ളത്. പട്ടയമില്ലാത്തതിനാൽ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പ്രയാസം നേരിടുന്നതായി നീലേശ്വരം നഗരസഭ കൗൺസിലർ കെ.വി.ശശികുമാർ ജില്ലാ കലക്ടർ കെ.ഇമ്പശേഖറിന് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നീലേശ്വരം വില്ലേജ് ഓഫീസിൽ നടന്ന അദാലത്തിലാണ് നിവേദനം നൽകിയത്. സുനാമി കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
No comments