Breaking News

സുരക്ഷാ ബോധവൽക്കരണ യോഗങ്ങളുമായി നീലേശ്വരം ജനമൈത്രി പോലീസ്.

നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആവർത്തിക്കുന്ന മോഷണങ്ങൾ സാമൂഹ്യ പ്രശ്നമായ സാഹചര്യത്തിൽ സുരക്ഷാ ബോധവൽക്കരണ യോഗങ്ങളുമായി നീലേശ്വരം ജനമൈത്രി പോലീസ്.
നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റ് റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ യോഗത്തിൽ 
നീലേശ്വരം സബ് ഇൻപെക്ടർ എം.വി.വിഷ്ണുപ്രസാദ് സുരക്ഷാകാര്യങ്ങൾ വിശദീകരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, എൻ.സേതു, ശശിധരൻ.വി.കെ,
കമലാക്ഷൻ.കെ. ജെ എന്നിവർ സംസാരിച്ചു. ‎ രാത്രി12 മണി മുതൽ പുലർച്ചേ വരെ നൈറ്റ് അലർട്ട് ടീം രൂപികരിച്ച്  പോലീസിനോടൊപ്പം പ്രവർത്തിക്കുവാനും  പ്രധാന കവലകളിൽ 8 സിസിടിവി  ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. യോഗത്തിൽ  പ്രസിഡന്റ് കെ. സുനിൽ കുമാർ അധ്യക്ഷനായി. അസോസിയേഷൻ സെക്രട്ടറി കെ.എം സന്തോഷ് സ്വാഗതവും , ട്രഷറർ ജയിംസ് മാസ്‌റ്റർ നന്ദിയും പറഞ്ഞു.

No comments