കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ ഗീതു ചികിത്സ സഹായം കൈമാറി.
കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ ഗീതു ചികിത്സ സഹായം കൈമാറി. ബിരിക്കുളം നവോദയ വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പറും ചികിത്സാസഹായ കമ്മിറ്റി വർക്കിംഗ് ചെയർപേഴ്സൺ കൂടിയായ ചിത്രലേഖ അധ്യക്ഷത വഹിച്ചു. സൈനിക കൂട്ടായ്മ പ്രസിഡൻറ് വസന്തൻ പി തോളേനി, രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ, ട്രഷറർ ബിജു പി വി കരിന്തളം ,രാജേഷ് പി.ടി ബിരിക്കുളം, മധുസൂദനൻ ബിരിക്കുളം ബിജു ഏ.വി കുടോൽ, സജേഷ് തോളേനി, ചന്ദ്രൻ കൂടോൽ, ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികളായ ടി.വി സതീഷ് കുമാർ , ശശികുമാർ , നൗഷാദ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
No comments