Breaking News

ഉന്നത വിദ്യാഭ്യാസ - സാമൂഹികനീതി വകുപ്പ് മന്ത്രി പ്രൊഫ.ആർ. ബിന്ദു നാളെ കാസറഗോഡ് ജില്ലയിൽ

ഉന്നത വിദ്യാഭ്യാസ - സാമൂഹികനീതി വകുപ്പ് മന്ത്രി പ്രൊഫ.ആർ. ബിന്ദു നാളെ കാസറഗോഡ് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
രാവിലെ 9 ന് മുന്നാട് ഗവ.ഹൈസ്കൂൾ പ്രവേശന കവാടം ഉദ്ഘാടനം ചെയ്യും. 10 ന് കാസറഗോഡ് എൽബിഎസ് എൻജിനീയറിങ് കോളേജിൽ വിവിധ പദ്ധതികളുടെയും വാണി ശിൽപശാലയുടെയും ഉദ്ഘാടനം, 11 മണിക്ക് കാസറഗോഡ് ഗവ.കോളേജിൽ ജിയോളജി മ്യൂസിയം ഉദ്ഘാടനവും മൊബൈൽ കിയോസ്ക് വിതരണവും. 11.30 ന് കാസറഗോഡ് കലക്ടറേറ്റിൽ സഹജീവനം സ്നേഹ ഗ്രാമം യോഗത്തിലും എംഡിആർസി അവലോകന യോഗത്തിലും മന്ത്രി പങ്കെടുക്കും. ഉച്ചയ്ക്ക് 1.30 ന് പടന്നക്കാട് നെഹ്റു കോളേജിലെ കോൺഫറൻസ് ഹാൾ, 2.30 ന് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ കേരള ഭിന്നശേഷി ക്ഷേമ കോർപറേഷൻ മെഡിക്കൽ ഉപകരണ വിതരണം, 4 മണിക്ക് പെരിയയിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കും അവരുടെ കുടുംബത്തിനുമുള്ള ഉപജീവന പദ്ധതി കൈത്തറി യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. 5 മണിക്ക് കാഞ്ഞങ്ങാട്ട് എൽബിഎസ് ഓൺ ലൈൻ യോഗത്തിലും പങ്കെടുക്കും.

No comments