ബിയറും വൈനും ഉൾപ്പെടെയുള്ള വീര്യം കുറഞ്ഞ മദ്യം ഓൺലൈൻ വഴി വീടുകളിലെത്തിക്കാനുള്ള നടപടി പിൻവലിക്കണമെന്ന് ഏകതാ പരിഷത്ത് ജില്ലാ സമിതി ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് നീലേശ്വരത്ത് പ്രതിഷേധ യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് ഡോ.ടി.എം.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഇ.വി. പത്മനാഭൻ അധ്യക്ഷനായി. വിജയൻ മണിയറ, മിഷാൽ റഹ്മാൻ കുമ്പള, എസ്.എം. ചാന്ദ്നി എന്നിവർ സംസാരിച്ചു.
വീര്യം കുറഞ്ഞ മദ്യം ഓൺലൈൻ വഴി വീടുകളിലെത്തിക്കാനുള്ള നടപടി പിൻവലിക്കണമെന്ന് ഏകതാ പരിഷത്ത് ജില്ലാ സമിതി
Reviewed by kasaragodupdates
on
July 24, 2024
Rating: 5
No comments