Breaking News

ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് നാളെ ഒരു വർഷം തികയുകയാണ്.അദേഹത്തെ ഇ. ഷജീർ അനുസ്മരിക്കുന്നു

രാജ്യം കണ്ട മികച്ച ഭരണാധികാരിയായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് നാളെ ഒരു വർഷം തികയുകയാണ്.
അദ്ദേഹം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്നപ്പോൾ കൂടുതൽ ഇടപഴകാൻ സാധിച്ചിരുന്നുവെന്നതാണ് ഓർമയിൽ അത്രമേൽ തിളങ്ങി നിൽക്കുന്ന ഒരു കാര്യം. നിർധനരായ നിരവധി പേർക്ക്, ശാരീരിക അവശതകൾ അനുഭവിക്കുന്ന നിരവധിയാളുകൾക്ക് ചികിത്സാ സഹായം വാങ്ങി കൊടുക്കാൻ സാധിച്ചിട്ടുണ്ട്. എന്തൊക്കെയോ കാര്യങ്ങൾക്കായി അദ്ദേഹത്തെ പോയി കണ്ടിട്ടുണ്ട്, പല തവണ. ഒരിക്കൽ പോലും ഞാൻ ഉൾപ്പെടെയുള്ളവർക്ക് നിരാശനായി മടങ്ങേണ്ടി വന്നിട്ടില്ലെന്നതാണ് ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവിനെ വ്യത്യസ്തനാക്കുന്നത്. ദേഷ്യം എന്ന ഒരു കരട് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ ഇല്ലേയില്ല. പല കാര്യങ്ങൾക്കായി തിരക്കി ചെന്നവരെയെല്ലാം അദ്ദേഹം ചേർത്തു പിടിച്ചു. ഉമ്മൻചാണ്ടിയുടെ വിയോഗം രാഷ്ട്രീയ, പൊതുപ്രവർത്തന രംഗങ്ങളിൽ വരുത്തിയ ശൂന്യത നികത്താൻ ഒരാളെക്കൊണ്ടുമാകില്ല. അറബിക്കഥകളിൽ തിളങ്ങി നിൽക്കുന്ന ഖലീഫ ഉമ്മർ എന്ന ഭരണാധികാരിയുടെ വേറിട്ട പ്രവർത്തന ശൈലിയും സമീപനങ്ങളുമാണ് ഉമ്മൻചാണ്ടി സാർ നമ്മെ ഓർമിപ്പിക്കുക. കോവിഡിന്റെ അടച്ചിരിപ്പുകാലത്ത് അദ്ദേഹം "വെറും ഉമ്മൻ ചാണ്ടി" മാത്രമായിരുന്നു. എന്നിട്ടും ചെയ്ത ഉപകാരങ്ങൾ ലോകാവസാനത്തോളം വിസ്മൃതിയിൽ വീഴില്ല. അകാലത്തിൽ വിട പറഞ്ഞ സ്നേഹനിധിയായ നേതാവിന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുന്നിൽ പ്രണമിച്ചു കൊണ്ട് ഒരു പിടി അശ്രു പുഷ്പങ്ങൾ അർപ്പിക്കുന്നു.

No comments