നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ വനിതാ കമ്മിറ്റി ഒരുക്കുന്ന ചക്കപ്പെരുമ ഒരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു.
നവീകരണ ബ്രഹ്മകലശ - പെരുങ്കളിയാട്ട മഹോത്സവങ്ങൾക്ക് ഒരുങ്ങുന്ന നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ വനിതാ കമ്മിറ്റി ഒരുക്കുന്ന ചക്കപ്പെരുമ 2024 ഇന്നു വൈകിട്ട് 4 ന് നടക്കാനിരിക്കെ ഒരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു.
ക്ഷേത്ര വനിതാ കമ്മിറ്റി വളന്റിയർമാർ രാവിലെ മുതൽ വിവിധ ചക്ക വിഭവങ്ങൾ തയാറാക്കാനുള്ള ഒരുക്കങ്ങളിലാണ്.
No comments