ചായ്യോത്ത് യുവതി വീട്ടിനകത്ത് കുഴഞ്ഞ് വീണു മരിച്ചു
ചായ്യോത്ത് യുവതി വീട്ടിനകത്ത് കുഴഞ്ഞ് വീണു മരണപ്പെട്ടു. വീട്ടിൽ കുഴഞ്ഞുവീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.ചായ്യോത്തെ ശില്പ ശശിയാണ് (28) മരിച്ചത്. ചെമ്പ്രകാനത്തെ ഭർത്താവിന്റെ വീട്ടിലായിരുന്ന ശില്പ ദിവസങ്ങൾക്കു മുമ്പാണ് ചായ്യോത്തെ വീട്ടിലെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ചായ്യോം ബസാറിലെ ബ്യൂട്ടിഷൻ ഉടമയും സി പി ഐ (എം) ചായ്യോം ഇഎംഎസ് നഗർ ബ്രാഞ്ച് സെക്രട്ടറി കെ.വി.ശശീന്ദ്രന്റെയും സിപിഐ (എം) ഇഎംഎസ് നഗർ ബ്രാഞ്ചംഗവുമായ ചിത്രയുടെയും മകളാണ് ശില്പ . ഭർത്താവ്: സന്ദീപ് (സൂപ്പർ മാർക്കറ്റ് ബംഗ്ലlരു) മകൾ: സാൻവി സഹോദരൻ : വിശാഖ് L (ആയ്യൂർവേദ ഫിസിയോ തെറാപ്പിസ്റ്റ് പോണ്ടിച്ചേരി). നീലേശ്വരം പോലിസ് ഇൻക്വസ്റ്റ് നടത്തി. കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. നാളെ രാവിലെ 9 മണിക്ക് ചെമ്പ്രകാനത്തെ വീട്ടിലും 10.30 ന് ചായ്യോത്തെ വീട്ടിലും പൊതു ദർശനത്തിനു വെയ്ക്കും. തുടർന്ന് 11 മണിക്ക് ചൂരിപ്പാറ വൈദ്യൂതി ശ്‌മശാനത്തിൽ സംസ്ക്കാരം.
No comments