Breaking News

നീലേശ്വരം മുണ്ടേമ്മാട് റോഡ് പാലം: കോൺക്രീറ്റ് പണി പൂർത്തിയായി

നീലേശ്വരം മുണ്ടേമ്മാട് റോഡ് പാലം കോൺക്രീറ്റ് പണി പൂർത്തിയായി.
സംസ്ഥാന സർക്കാർ 2023-24 വാർഷിക പദ്ധതിയിൽ പെടുത്തി 10 കോടി രൂപ പാലം നിർമാണത്തിന് അനുവദിച്ചിരുന്നു. പാലത്തിന്റെ മെയിൻസ്ലാബിന്റെ കോൺക്രീറ്റിങ് പൂർത്തിയായി. മൂന്ന സ്പാനുകളിലായി 75 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. പാലത്തിന്റെ ഭാഗമായി മുണ്ടേമ്മാട് ദ്വീപിനകത്ത് 850 മീറ്ററും പാലത്തിന്റെ പള്ളിക്കര ഭാഗത്ത് 150 മീറ്ററും അനുബന്ധറോഡ് നിർമിക്കും. മുണ്ടേമ്മാട് ദ്വീപിലേക്കുള്ള ഏക യാത്രാമാർഗമായി നിലവിലുണ്ടായിരുന്ന പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കുന്നത്.

No comments