ആകാശപാതയ്ക്കായി നീലേശ്വരം നഗരസഭാ കർമസമിതിയുടെ സത്യാഗ്രഹ സമരം 33-ാം ദിവസത്തിൽ
മാർക്കറ്റ് ജംഗ്ഷനിൽ ആകാശപാത ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭ കർമസമിതി നടത്തി വരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 33ാം ദിവസത്തിലേക്ക് കടന്നു.
32ാം ദിവസത്തെ സമരം സെൻട്രൽ വഖഫ് കൗൺസിൽ മുൻ സെക്രട്ടറി അഡ്വ.ബി.എം. ജമാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, മാമുനി വിജയൻ, എറുവാട്ട് മോഹനൻ, പി.വി.സതീശൻ, വി.കെ. റഷീദ, ഇ. ചന്ദ്രമതി, കെ. സതീശൻ, ഒ.കെ.സതി, പി,ശ്രീജ, കെ. പ്രകാശൻ, വി.വി.ജാനു, വി.രാജം, പി. അഖിലേഷ്, വി.വി. പ്രകാശൻ, ഇട്ടപ്പുറം പ്രദീപ് കുമാർ, ടി.ജി. ഗംഗാധരൻ , ടി.വി.രാജു, കെ സുകുമാരൻ, പത്രവളപ്പിൽ അശോകൻ, ഇ.അമീർ ഫൈസൽ, നളിനി ബാലകൃഷ്ണൻ, സി വി. ആർ.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
No comments