Breaking News

നീലേശ്വരം ആകാശപാത: ജനകീയ സമരത്തിന്റെ 70ാം ദിനത്തിൽ അടുപ്പുകൂട്ടി കഞ്ഞി വച്ച് ജനകീയ സമരസമിതി

ദേശീയപാത വികസനത്തിൽ നീലേശ്വരത്ത് ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സത്യാഗ്രഹ സമര രംഗത്തുള്ള ജനകീയ സമരസമിതി സമരത്തിന്റെ 70-ാം ദിനത്തിൽ സമരപ്പന്തലിനു മുന്നിൽ അടുപ്പുകൂട്ടി കഞ്ഞിവച്ച് പ്രതിഷേധിച്ചു.
സമരം പത്താഴ്ച പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അവഗണനയിലും സർവീസ് റോഡ്, ഡ്രൈനേജ് നിർമാണത്തിലെ മെല്ലെപ്പോക്കിലും പ്രതിഷേധിച്ചായിരുന്നു ഇത്. സമരപോരാളി നാരായണി അമ്മയും ഒൻപതുകാരി കർണികയും ചേർന്നാണ് സമരം ഉദ്ഘാടനം ചെയ്തത്. സമരസമിതി ചെയർമാൻ ശ്രീനാഥ് ശശി അധ്യക്ഷത വഹിച്ചു. ഡോ.ടി.എം.സുരേന്ദ്രനാഥ്, പ്രകാശൻ കൊട്ടറ, പത്മരാജൻ ഐങ്ങോത്ത്, പി.പി.ഹരീഷ്, പി.വി.സുകുമാരൻ, വിനോദ്, ഷഫീഖ്, മധുസൂദനൻ, ചന്ദ്രൻ, ശിൽപ, രാജേന്ദ്രകുമാർ, ഹമീദ് തൈക്കടപ്പുറം, മനോജ്, അനൂപ്, എൻ.വിശ്വേശ്വര പ്രഭു, ഹൈദർ, ശശി പള്ളിക്കര, സുമിത നീലേശ്വരം, പ്രമോദ് കുമാർ, ചന്ദ്രൻ വാഴവളപ്പിൽ, നളിനി, വിജയൻ വെങ്ങാട്ട്, ഉണ്ണിക്കൃഷ്ണൻ വെങ്ങര, രഘുഷ തുടങ്ങിയവർ സംസാരിച്ചു. ജനകീയ സമര സമിതി എക്‌സിക്യൂട്ടീവ് അംഗം സി.എം.അശോക് കുമാർ സ്വാഗതം പറഞ്ഞു.

No comments