ജെസിഐ സല്യൂട്ട് ദ സൈലന്റ് സ്റ്റാർ: ജെസിഐ നീലേശ്വരം എലൈറ്റ് കായിക പരിശീലകനെ ആദരിച്ചു
ജെസിഐ ഇന്ത്യയുടെ പബ്ലിക് റിലേഷൻ പ്രോഗ്രാം ആയ സല്യൂട്ട് ദ സൈലന്റ് സ്റ്റാർ പ്രൊജക്ടിന്റെ ഭാഗമായി ജെസിഐ നീലേശ്വരം കായിക പരിശീലകന് ആദരമൊരുക്കി.
നീലേശ്വരത്തിന്റെ അഭിമാനമായ പ്രമുഖ കായിക പരിശീലകൻ എം.വി. അശോകനെയാണ് പൊന്നാടയും മൊമന്റോയും സമ്മാനിച്ച് ആദരിച്ചത്. പ്രസിഡന്റ് വിപിൻ ശങ്കർ അധ്യക്ഷത വഹിച്ചു. വിവേക്, ഹരിത, കെ.എം. സരീഷ്, ഷിജു നാരായണൻ, സുജീഷ്, ബ്രിജിത്ത് ചന്ദ്രൻ, ശിവറാം, വരുൺ പ്രഭു എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
No comments