Breaking News

കെസിസിപിഎൽ യാത്രയയപ്പ് സമ്മേളനവും വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണവും ജൂൺ ആറിന് നീലേശ്വരത്ത്

സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിലെ നീലേശ്വരം യൂണിറ്റിൽ നിന്ന് വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനവും നീലേശ്വരം, കരിന്തളം യൂണിറ്റുകളിലെ ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ മികവിനുള്ള ക്യാഷ് അവാർഡ് വിതരണവും ജൂൺ 6 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ നടക്കും.
കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആനക്കൈ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, ജീവനക്കാർ, വിരമിച്ച ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും.
ദീർഘകാലം സ്ഥാപനത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വിലമതിക്കാനാകാത്ത സേവനം അനുഷ്ഠിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിക്കും. കൂടാതെ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ പരീക്ഷകളിൽ മികച്ച വിജയം നേടിയ ജീവനക്കാരുടെ മക്കൾക്ക് ക്യാഷ് അവാർഡും മെമെന്റോയും വിതരണം സമ്മാനിക്കും.

No comments