Breaking News

നീലേശ്വരം മേൽപ്പാലത്തിൽ ഇന്ന് രാത്രി തെരുവ് വിളക്ക് സ്ഥാപിക്കും: ഗതാഗതത്തിൽ ജാഗ്രത വേണമെന്ന് നിർദേശം

നീലേശ്വരം രാജാ റോഡിലെ മേൽപ്പാലത്തിൽ ഇന്ന് രാത്രി തെരുവ് വിളക്ക് സ്ഥാപിക്കും.
ഇന്ന് രാത്രി 9.30 മുതൽ ഒരു മണി വരെയാണ് ഇതു സംബന്ധിച്ച ജോലികൾ നടക്കുക. 13 വിളക്കുകളാണ് ക്രെയിൻ ഉപയാഗിച്ച് ഘടിപ്പിക്കുക. വിളക്കുകാലുകൾക്ക് വേണ്ടത്ര ബലം ഇല്ലാത്തതിനാലാണ് ക്രെയിൻ ഉപയോഗിക്കേണ്ടി വരുന്നത്. ഇതിനാൽ ജോലി സമയത്ത് മേൽപ്പാലത്തിലൂടെ ഒരു വശത്തു കൂടി മാത്രമേ ഗതാഗതം സാധ്യമാകൂ. കൂടാതെ ഈ സമയം ഇതുവഴി കടന്നു പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കരാറുകാർ അറിയിച്ചു. 13 വിളക്കുകൾ പ്രകാശിച്ചു തുടങ്ങുന്നതോടെ മേൽപ്പാലവും സമീപങ്ങളും വീണ്ടും വെള്ളിവെളിച്ചത്തിലാകും.

No comments