Breaking News

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻസി ഐ ടി യു ചോയ്യങ്കോട് സെക്ഷൻ കമ്മിറ്റി നിർധന രോഗികൾക്ക് ചികിത്സാ സഹായം നൽകി.

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ചോയ്യങ്കോട് സെക്ഷൻ കമ്മിറ്റി നിർധന രോഗികൾക്ക് ചികിത്സാ സഹായം നൽകി.
രോഗബാധിതരായി ചികിത്സയിൽ കഴിയുന്ന 9 പേർക്കാണ് ധനസഹായം വീടുകളിൽ എത്തിച്ചു നൽകിയത്. കെഎസ്ഇബി ജീവനക്കാരെ പങ്കെടുപ്പിച്ച് ഫുട്ബോൾ ടൂർണമെന്റ് നടത്തിയാണ് ഇതിനുള്ള തുക കണ്ടെത്തിയത്. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജനാർദനൻ ധനസഹായം കൈമാറി. ഡിവിഷൻ ഭാരവാഹികളായ ശശിധരൻ, കെ.കെ. കൃഷ്ണൻ, പവിത്രൻ എന്നിവർ പ്രസംഗിച്ചു. സെക്ഷൻ പ്രസിഡന്റ് രവീന്ദ്രൻ, സെക്രട്ടറി എ.ജയൻ, കെ.സുഭാഷ് എന്നിവർ നേതൃത്വം നൽകി.

No comments