Breaking News

നീലേശ്വരം പള്ളിക്കര കോഡ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ കോസ്മോസ് അഖിലേന്ത്യാ സെവൻസിന് സംഘാടക സമിതിയായി.

നീലേശ്വരം പള്ളിക്കര കോഡ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഡിസംബർ- ജനുവരി മാസങ്ങളിലായി നടത്തുന്ന കോസ്മോസ് അഖിലേന്ത്യാ സെവൻസിന് സംഘാടക സമിതിയായി.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്താൻ നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടക സമിതി രൂപീകരണ യോഗവും ജീവകാരുണ്യ പ്രവർത്തനത്തോടെയായിരുന്നു. സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. കോസ്മോസ് പ്രസിഡന്റ് അഡ്വ.പി. ബാബുരാജ് അധ്യക്ഷനായി. കെ.ബിന്ദു, നിശീഥ് ചികിത്സാ സഹായ കമ്മിറ്റികൾക്ക് ധനസഹായം നൽകി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഇ. ബാലൻ നമ്പ്യാർ, പി.ഗോപാലകൃഷ്ണൻ, വി.ശശി, കെ.ജി തിൻ, കെ. സായന്ത്, വിനായക രാജേന്ദ്രൻ എന്നിവർക്ക് അനുമോദനവുമൊരുക്കി. നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ പി.ഭാർഗവി, ഷംസു അരിഞ്ചിറ, കൗൺസിലർമാരായ പ്. കുഞ്ഞിരാമൻ, കെ.വി.ശശികുമാർ, കെ.നാരായണൻ, എം. ഭരതൻ, എസ് എഫ് എ സെക്രട്ടറി ലത്തീഫ്, എസ് എഫ്എ ടൂർണമെന്റ് കമ്മിറ്റി സെക്രട്ടറി സേതു കാഞ്ഞങ്ങാട്, പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം, രാജാസ് സ്കൂൾ പിടിഎ പ്രസിഡന്റ് വിനോദ് കുമാർ അരമന, ക്ലബ് വൈസ് പ്രസിഡന്റ് വി.കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കോസ്മോസ് സെക്രട്ടറി പി.പി.സുരേന്ദ്രൻ സ്വാഗതവും സംഘാടക സമിതി വർക്കിങ് ചെയർമാൻ ഡോ.വി.സുരേശൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: മേലത്ത് മണികണ്ഠൻ (ചെയർമാൻ), ഡോ.വി.സുരേശൻ, അഡ്വ.പി. ബാബുരാജ് (വർക്കിങ് ചെയർമാൻ), പി.വി.രാജേഷ് മാസ്റ്റർ (ജനറൽ കൺവീനർ), പി.പി.സുരേന്ദ്രൻ ട്രഷറർ).

No comments