Breaking News

നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ വനിതാവേദി ഒരുക്കിയ ചക്കപ്പെരുമ 2024 പരിപാടി കൂട്ടായ്മയുടെ ആവേശമുയർത്തി

നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ നവീകരണ ബ്രഹ്മകലശ - പെരുങ്കളിയാട്ട മഹോത്സവങ്ങൾക്ക് മുന്നോടിയായി വനിതാവേദി ഒരുക്കിയ ചക്കപ്പെരുമ 2024 പരിപാടി കൂട്ടായ്മയുടെ ആവേശമുയർത്തി.
ക്ഷേത്രത്തിൽ രാവിലെ മുതൽ ഒത്തുചേർന്ന വനിതകൾ ചക്ക മുറിച്ചൊരുക്കി വ്യത്യസ്തവും സ്വാദിഷ്ടവുമായ വിവിധ വിഭവങ്ങൾ പരിപാടിക്കായി ഒരുക്കി. ചക്ക ഉണ്ണിയപ്പം, ചക്ക ചിപ്സ്, ചക്ക വട, ചക്ക മൂട തുടങ്ങിയ വിഭവങ്ങളാണ് ഒരുക്കിയത്. സംഘാടക സമിതി വർക്കിങ് ചെയർമാനും ക്ഷേത്രം പ്രസിഡന്റുമായ പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. യശോദ അധ്യക്ഷയായി. സംഘാടക സമിതി ജനറൽ കൺവീനറും ക്ഷേത്രം സെക്രട്ടിയുമായ പി.രമേശൻ, വനിതാ കമ്മിറ്റി രക്ഷാധികാരി അമ്മിണി അമ്മ, സി.എച്ച്. രാമചന്ദ്രൻ, കെ.ബാലൻ, രാജീവൻ പള്ളിപ്പുറം, സംഘാടക സമിതി ചീഫ് കോ-ഓർഡിനേറ്റർ പി.രമേഷ് കുമാർ, ലത കനത്താട് എന്നിവർ പ്രസംഗിച്ചു.
വനിതാ കമ്മിറ്റി സെക്രട്ടറി നളിനി രാജീവൻ സ്വാഗതവും പ്രസന്ന രാമചന്ദ്രൻ നന്ദിയും പറഞ്ഞു. 2025 മാർച്ച് 1 മുതൽ 9 വരെയാണ് ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശോത്സവവും പെരുങ്കളിയാട്ടവും നടക്കുന്നത്.

No comments