Breaking News

മാലിന്യമുക്ത നവകേരളം മുൻസിപ്പൽ തല പ്രവർത്തകർക്കായി ജില്ലാതല ശിൽപശാല നടത്തി.

മാലിന്യമുക്ത നവകേരളം മുൻസിപ്പൽ തല പ്രവർത്തകർക്കായി ജില്ലാതല ശിൽപശാല നടത്തി.
കാസറഗോട്ടെ ജോയിന്റ് ഡയറക്ടർ ഓഫീസ് ട്രെയിനിങ് ഹാളിൽ നടന്ന ശിൽപശാല കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജൈവ, അജൈവ മാലിന്യ സംസ്കരണത്തിനൊപ്പം ദ്രവമാലിന്യ സംസ്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ നിർദേശിച്ചു. തദ്ദേശ സ്വയംഭരണ ജോയിൻ്റ് ഡയറക്ടർ ജയ്സൺ മാത്യു സ്വാഗതം പറഞ്ഞു. 
മുനിസിപ്പാലിറ്റികളുട സ്വയം വിലയിരുത്തൽ സെക്രട്ടറിമാരായ കെ.മനോജ്കുമാർ (നീലേശ്വരം), എൻ. മനോജ്കുമാർ (കാഞ്ഞങ്ങാട്), ക്ലീൻസിറ്റി മാനേജർ കെ.സി. ലതീഷ് (കാസറഗോഡ്) എന്നിവർ അവതരിപ്പിച്ചു. മാലിന്യമുക്ത കേരള ത്തിൻ്റെ സുസ്ഥിരത സമ്പൂർണത സംബന്ധിച്ച് നവ കേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണനും മനോഭാവമാറ്റം കാര്യശേഷി വികസനം എന്നീ വിഷയങ്ങളിൽ കേരള ഖരമാലിന്യ സംസ്ക്കരണ പ്രൊജക്ട് ജില്ലാ കോർഡിനേറ്റർ മിഥുൻ കൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. കാഞ്ഞങ്ങാട് മുനിസിപ്പൽ തല അജൈവമാലിന്യ സംസ്കരണ മാതൃകകൾ റഹ്‌നയും നീലേശ്വരത്തുള്ള ജൈവമാലിന്യ സംസ്കരണ സംവിധാനമായ ഓർഗാനിക് വെയിസ്റ്റ് കൺവെർട്ടർ ക്ലീൻ സിറ്റി മാനേജർ എ.കെ പ്രകാശനും അവതരിപ്പിച്ചു 
സംസ്ഥാന തലമാതൃകകൾ തദ്ദേശസ്വയംഭരണം അസിസ്റ്റൻ്റ് ഡയറക്ടർ ടി.വി.സുഭാഷും അവതരിപ്പിച്ചു.
ജൈവമാലിന്യ സംസ്കരണം, അജൈവമാലിന്യ സംസ്കരണം, ഹരിതകർമ്മസേന നിയമ നടപടികൾ ഐഇ സി എന്നീ വിഷയ മേഖലകളിൽ ഗ്രൂപ്പ് ചർച്ചയും നടന്നു. മാലിന്യമുക്തം നവകേരളം കോ - കോർഡിനേറ്റർ എച്ച് കൃഷ്ണ ശുചിത്വമിഷൻ കോർഡിനേറ്റർ പി.ജയൻ കില ഫെസിലിറ്റേറ്റർ കെ.അജയകുമാർ ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ മിഥുൻ ഗോപി ശുചിത്വമിഷൻ പ്രൊജക്ട് മാനേജർ കെ.വി. രജ്ഞിത്ത് എന്നിവർ നേതൃത്വം നൽകി. കലക്ടർ കെ ഇമ്പശേഖർ മുഖ്യഭാഷണം നടത്തി. വാർഷിക കർമ പരിപാടിയും തയ്യാറാക്കും. പരപ്പ കാസറഗോഡ് കാറഡുക്ക ബ്ലോക്ക് തല ശില്പശാലകൾ ജൂലൈ 18 നും മഞ്ചേശ്വരത്ത് ജൂലൈ 19 നും നീലേശ്ചരം കാഞ്ഞങ്ങാട് ജൂലൈ 20 നും സംഘടിപ്പിക്കും.

No comments