Breaking News

കാഞ്ഞങ്ങാട്ടെ ചിത്താരി ഹയർസെക്കന്ററി സ്കൂളിൽ ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചവശനാക്കിയതായി പരാതി.

കാഞ്ഞങ്ങാട്ടെ ചിത്താരി ഹയർസെക്കന്ററി സ്കൂളിൽ ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചവശനാക്കിയതായി പരാതി.
ഇതു സംബന്ധിച്ച് വിദ്യാർത്ഥിയുടെ കുടുംബമാണ് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി. ഷൂസ് ധരിച്ച് സ്കൂളിൽ എത്തിയ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികളുടെ സംഘം മുഖത്തടിക്കുകയും മുടിയിൽ പിടിച്ച് മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവം വീട്ടിൽ പറഞ്ഞാൽ കൂടുതൽ സഹിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി സംഭവം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. വിവരം പുറത്തു വന്നതോടെയാണ് കുടുംബം പോലീസിനെ സമീപിച്ചത്.

No comments