ഉമ്മൻചാണ്ടി അനുസ്മരണം: സ്നേഹസ്പർശം പരിപാടിയുമായി കെഎസ് യു കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി
ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കെഎസ് യു കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി സ്നേഹസ്പർശം പരിപാടി നടത്തി.
പടന്നക്കാട് സ്നേഹസദനത്തിലെ മുഴുവൻ കുട്ടികൾക്കും പഠനക്കിറ്റുകൾ വിതരണം ചെയ്തു. ഉച്ചഭക്ഷണവും ഒരുക്കി. കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജർമിയ ബെൻ ഡാനിയൽ അധ്യക്ഷനായി. കെഎസ്‌യു കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ കമ്പല്ലൂർ, മുഹമ്മദ് സാദിഖ്, അനുരാഗ് കാനത്തൂർ ജില്ലാ ജനറൽ സെക്രട്ടറി ആശിഷ് അടുക്കം എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ദിവ്യശ്രീ, ടി.കെ.നന്ദന, ടി.കെ.ശീർഷ എന്നിവർ സംസാരിച്ചു.
No comments