ചായ്യോത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന ദേവാലയത്തിൽ നൊവേനയ്ക്കും തിരുനാൾ ആഘോഷവും തുടങ്ങി .
ചായ്യോത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന ദേവാലയത്തിൽ നൊവേനയ്ക്കും തിരുനാൾ ആഘോഷത്തിനും തുടക്കമായി.
ജൂലൈ 20 28 ഞായറാഴ്ച വരെ 9 ദിവസങ്ങളിലായാണ് തിരുനാൾ ആഘോഷം നടക്കുക. തിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു വൈകിട്ട് നാലിന് ആരാധന, ജപമാല എന്നിവ നടന്നു. 4.20ന് കൊടിയേറ്റ് നടന്നു. തുടർന്ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവ നടന്നു. തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ കാർമ്മികത്വം വഹിച്ചു. ഞായറാഴ്ച വൈകിട്ട് നാലിന് ആരാധന, ജപമാല, 4.30 ന് ആഘോഷമായ റാസ കുർബാന, വചന സന്ദേശം, നൊവേന എന്നിവ നടക്കും. റവ.ഫാ. ലൂയി മരിയ ദാസ്, റവ.ഫാ. ഡിറ്റോ ശൗര്യംതടത്തിൽ, റവ.ഫാ. ഷിൻ്റോ വട്ടപ്പാറ എന്നിവർ നേതൃത്വം വഹിക്കും. തിങ്കളാഴ്ച മുതൽ ആരാധന, ജപമാല, വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവ നടക്കും.
No comments