നിലേശ്വരം പള്ളിക്കര കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് നടത്തുന്ന കോസ്മോസ് സെവൻസ് സീസൺ ത്രിയുടെ ഒരുക്കങ്ങൾ നാളെ തുടങ്ങും.
നിലേശ്വരം പള്ളിക്കര കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് നടത്തുന്ന കോസ്മോസ് സെവൻസ് സീസൺ ത്രിയുടെ ഒരുക്കങ്ങൾ നാളെ തുടങ്ങും.
2016 ലും 2018 ലും ആണ് നേരത്തെ കോസ്മോസ് സെവൻസ് നടന്നത്. ഇക്കുറി ഡിസംബർ അവസാന വാരത്തിലാണ് ടൂർണമെന്റ്. വൻ ജനപങ്കാളിത്തത്തോടെ നേരത്തെ കോസ്മോസ് നടത്തിയ ജനകീയ കായിക മാമാങ്കങ്ങൾ സ്പോർട്സ് പ്രേമികളുടെ ശ്രദ്ധയും പ്രശംസയും നേടിയിരുന്നു. പള്ളിക്കര കോസ്മോസ് നേതൃത്വം നൽകിയ ജനകീയ സംഘാടക സമിതിയാണ് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്താൻ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തിയത്. ഇക്കുറിയും ഇതേ ലക്ഷ്യത്തോടെയാണ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നത്. സംഘാടക സമിതി രൂപീകരണ യോഗം നാളെ വൈകുന്നേരം 3.30 ന് രാജാസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരും. ജനപ്രതിനിധികൾ, പൗര പ്രമുഖർ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ, കായിക സംഘടനകൾ, കായികപ്രേമികൾ നാട്ടുകാർ എന്നിവർ പങ്കെടുക്കണമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
No comments