Breaking News

കാസറഗോഡ് ജില്ലാ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ യോഗ ഫോർ കിഡ്സ് കാസറഗോഡ് ഓവറോൾ ചാമ്പ്യന്മാർ ആയി.

കാസറഗോഡ് ജില്ലാ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ യോഗ ഫോർ കിഡ്സ് കാസറഗോഡ് ഓവറോൾ ചാമ്പ്യന്മാർ ആയി.
യഥാക്രമം ചേതന യോഗ തൃക്കരിപ്പൂർ, അഷ്ടാംഗയോഗ കാസറഗോഡ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കാഞ്ഞങ്ങാട് മേലാങ്കോട് എ.സി. കണ്ണൻ നായർ സ്മാരക ജിയുപി സ്കൂളിലായിരുന്നു പരിപാടി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. സംഘാടക സമിതി ചെയർമാൻ വി.വി.രമേശൻ അധ്യക്ഷനായി. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത, എം.സേതു കാഞ്ഞങ്ങാട്, പി.ദീപ, സംഘാടക സമിതി കൺവീനർ എം.വി.നാരായണൻ, ജില്ലാ വൈസ് പ്രസിഡന്റ് വി. പ്രമോദ് എന്നിവർ പ്രസംഗിച്ചു. യോഗ അസോസിയേഷൻ കാസറഗോഡ് ജില്ലാ സെക്രട്ടറി ബി.അശോക് രാജ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എം.വി.ഉണ്ണി നന്ദിയും പറഞ്ഞു.

No comments