Breaking News

കുമ്പളപ്പള്ളി പാലത്തിന്റെ പണി ഉടൻ പൂർത്തീകരിക്കണമെന്ന് കുമ്പളപ്പള്ളി എസ്കെജിഎം എയുപി സ്കൂൾ പിടിഎ

കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി പാലത്തിന്റെ പണി ഉടൻ പൂർത്തീകരിക്കണമെന്ന് കുമ്പളപ്പള്ളി എസ്കെജിഎം എയുപി സ്കൂൾ പിടിഎ കമ്മിറ്റിയുടെ വാർഷിക ജനറൽബോഡി യോഗം ആവശ്യപെട്ടു. 
പാലം പൂർത്തിയായാൽ കുമ്പളപ്പള്ളി, കരിമ്പിൽ സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു. വി.വി.രാജ്‌മോഹനൻ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ. വിശ്വനാഥൻ, ടി.സിദ്ദിഖ്, സിന്ധു വിജയകുമാർ, വി.കെ.ഗിരീഷ്, വാസു കരിന്തളം, പി.അമൃത എന്നിവർ പ്രസംഗിച്ചു. സീനിയർ അസിസ്റ്റന്റ് ഇന്ദുലേഖ റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ കെ.ജോളി ജോർജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി.ബൈജു നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ടി.സിദ്ദിഖ് (പ്രസിഡന്റ്), വാസു കരിന്തളം (വൈസ് പ്രസിഡന്റ്), സിന്ധു വിജയകുമാർ (മദർ പിടിഎ പ്രസിഡന്റ്), പി.അമൃത (വൈസ് പ്രസിഡന്റ്).

No comments